കുരുന്നു കൈകളാൽ വയനാടിന് കരുതൽ; കുടുക്കയില് കൂട്ടിവെച്ച ചില്ലറയുമായി ഐദിന്

ഐദിന്റെ കുഞ്ഞ് ഹൃദയത്തിലെ വലിയ മനസിനെ ഏവരും അഭിനന്ദനമറിയിക്കുകയാണ്

കോട്ടയം: വയനാടിന് കൈത്താങ്ങായി ഐദിന്. കുടുക്കയില് കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന് ഈരാറ്റുപേട്ട കളക്ഷന് സെന്ററിലെത്തി. ടേബിളിൽ ഐദന്റെ കൈവശമുണ്ടായിരുന്ന ചില്ലറത്തുട്ടുകള് എടുത്തുവെച്ചു.

ഐദിന്റെ കുഞ്ഞ് ഹൃദയത്തിലെ വലിയ മനസിനെ ഏവരും അഭിനന്ദനമറിയിക്കുകയാണ്. പ്രളയ സമയത്ത് സമാനമായ നിരവധി കാഴ്ച്ചകൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഒരുപോലെ സഹജീവികൾക്ക് വേണ്ടി തന്നാലാകുന്നത് ചെയ്യാൻ തയാറാകുമ്പോൾ മലയാളി എന്നതിൽ അഭിമാനിക്കാം.

മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വല്ലപ്പോഴും കിട്ടുന്ന നാണയത്തുട്ടുകളും ചെറിയ നോട്ടുകളും കുടുക്കയിൽ സൂക്ഷിച്ചു വെച്ചത് ഐദിന് എന്താഗ്രഹം നേടിയെടുക്കാനാണ് എന്നത് വ്യക്തമല്ല. എന്നിരുന്നാലും തന്റെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തൽക്കാലത്തേയ്ക്ക് ഒഴിവാക്കിക്കൊണ്ട് ദുരന്തമുഖത്തുള്ള മനുഷ്യർക്ക് ചെറിയ തണലാവുകയാണ് ഐദാൻ എന്ന മിടുക്കൻ.

To advertise here,contact us