വയനാട് ദുരന്തം; മരിച്ചവരിൽ പതിനാല് പേരെ തിരിച്ചറിഞ്ഞു

ദുരന്തത്തില് മരിച്ചവരുടെ എണ്ണം 56 ആയി ഉയര്ന്നു. മരണ സംഖ്യ കൂടിവരികയാണ്.

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്മലയിലുമുണ്ടായ ദുരന്തത്തില് മരിച്ച 14 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്റഫ് (49), ലെനിന്, കുഞ്ഞിമൊയ്തീന് (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റജീന, ദാമോദരന്, വിനീത് കുമാര്, സഹന, കൗസല്യ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തില് മരിച്ചവരുടെ എണ്ണം 56 ആയി ഉയര്ന്നു. മരണ സംഖ്യ കൂടിവരികയാണ്.

രക്ഷാപ്രവർത്തനത്തിനായുള്ള സൈന്യം ചൂരല്മലയില് എത്തി. രക്ഷാപ്രവർത്തനത്തിനായി ആർമിയുടെ പ്ലാറ്റൂൺ ചൂരൽമലയിൽ എത്തിയിട്ടുണ്ട്. മേപ്പാടി ആശുപത്രിയിൽ 38 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ ഏഴ് മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുകയാണ്. പോത്തുകല്ലിൽ മൂന്ന് മൃതദേഹം ഒഴുകിവന്നത് പ്രദേശവാസി മുജീബ് കണ്ടെത്തി. രണ്ട് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹമായിരുന്നു.

അതേസമയം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മന്ത്രിമാരുടെ സംഘം കോഴിക്കോടെത്തി. മന്ത്രി കെ രാജൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരാണ് എത്തിയിരിക്കുന്നത്.

To advertise here,contact us