വയനാട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

പറളിക്കുന്ന് ഡബ്ല്യുഒഎല്‍പി സ്‌കൂള്‍, ജിഎച്ച്എസ്എസ് പനമരം, സെന്റ് തോമസ് എല്‍പി സ്‌കൂള്‍ നടവയല്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച നാളെ അവധി പ്രഖ്യാപിച്ചു. പറളിക്കുന്ന് ഡബ്ല്യുഒഎല്‍പി സ്‌കൂള്‍, ജിഎച്ച്എസ്എസ് പനമരം, സെന്റ് തോമസ് എല്‍പി സ്‌കൂള്‍ നടവയല്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.

To advertise here,contact us