ഗായത്രി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

തരൂരില്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു

തരൂര്‍: ഗായത്രി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിറ്റൂര്‍ ആലംകടവ് നര്‍ണി സ്വദേശി ഷിബിലാണ് (16)മരിച്ചത്. തരൂരില്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

തരൂര്‍ അരിശേരി ഭാഗത്ത് ബന്ധുവീട്ടില്‍ വിരുന്നു വന്നതാണ് ഷിബില്‍. കനത്ത മഴയെ തുടര്‍ന്ന് ഗായത്രിപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.

To advertise here,contact us