മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റി; വലഞ്ഞത് നൂറുകണക്കിന് യാത്രക്കാർ

എന്നാൽ ട്രെയിൻ രാത്രി വൈകിയാണ് ആലപ്പുഴയിൽ എത്തിയതെന്നും അതിനാലാണ് രാവിലെ പുറപ്പെടാൻ വൈകുന്നതെന്നുമാണ് വിശദീകരണം

ആലപ്പുഴ: മുന്നറിയിപ്പില്ലാതെ ട്രെയിൻ സമയം മാറ്റി ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്. രണ്ടേമുക്കാൽ മണിക്കൂറാണ് ട്രെയിൻ വൈകുക. രാവിലെ ആറിന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് വൈകിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. എന്നാൽ ട്രെയിൻ രാത്രി വൈകിയാണ് ആലപ്പുഴയിൽ എത്തിയതെന്നും അതിനാലാണ് രാവിലെ പുറപ്പെടാൻ വൈകുന്നതെന്നുമാണ് വിശദീകരണം.

To advertise here,contact us