എംഎംഎല്ലിന് നല്‍കിയ അനുമതിയുടെ മറവില്‍ സ്വകാര്യ സംരംഭകര്‍ മണല്‍ കടത്തുന്നു: കെ സി വേണുഗോപാല്‍

തോട്ടപ്പള്ളിയില്‍ നിന്ന് എത്ര മണല്‍ കൊണ്ടുപോകുന്നുവെന്ന് പോലും ആര്‍ക്കും അറിയില്ലെന്നും കെ സി വേണുഗോപാല്‍

ആലപ്പുഴ: തോട്ടപ്പള്ളിയില്‍ നിന്ന് സ്വകാര്യ സംരംഭകര്‍ മണല്‍കടത്തുന്നുവെന്ന് കെ സി വേണുഗോപാല്‍ എംപി. കെഎംഎംഎല്ലിന് നല്‍കിയ അനുമതിയുടെ മറവിലാണ് മണല്‍കടത്തെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. എത്ര മണല്‍ കൊണ്ടുപോകുന്നുവെന്ന് പോലും ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

2019ലെ വെള്ളപ്പൊക്കം പരിഗണിച്ച് പ്രത്യേക ഉത്തരവിലൂടെയാണ് കരിമണല്‍ ഖനനത്തിന് കെഎംഎംഎല്‍, ഐഐആര്‍ഇഎല്‍ എന്നിവര്‍ക്ക് അനുമതി നല്‍കിയത്. പഠനം നടത്താതെയാണ് പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കിയതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

To advertise here,contact us