കണ്ണൂരില് എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില് ലൈസന്സ് ഇല്ല: മോട്ടോര് വാഹന വകുപ്പ്

കണ്ണൂര് എന്ഫോഴ്സ്മെന്റ് ആര്ടിഒ വയനാട് എന്ഫോഴ്സ്മെന്റ് ആര്ടിഒക്കാണു റിപ്പോര്ട്ട് നല്കിയത്

icon
dot image

കണ്ണൂര്: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസന്സ് ഇല്ലെന്ന് മോട്ടോര് വാഹന വകുപ്പ്. കണ്ണൂര് എന്ഫോഴ്സ്മെന്റ് ആര്ടിഒ വയനാട് എന്ഫോഴ്സ്മെന്റ് ആര്ടിഒക്ക് ഇത് സംബന്ധിച്ച് റിപ്പോര്ട്ട് നല്കി. കണ്ണൂരില് എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരില് ലൈസന്സ് ഇല്ലെന്നാണു കണ്ണൂര് എന്ഫോഴ്സ്മെന്റ് ആര്ടിഒയുടെ റിപ്പോര്ട്ട്.

നമ്പര് പ്ലേറ്റില്ലാത്ത ജീപ്പില് ആകാശ് തില്ലങ്കേരി നടത്തിയ നിയമവിരുദ്ധ യാത്രക്ക് പിന്നാലെ വാഹനത്തിന്റെ ഉടമ മൊറയൂര് സ്വദേശി സുലൈമാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഒമ്പത് കുറ്റങ്ങളാണ് ഇയാള്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില് സുലൈമാനെതിരെ 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ലൈസന്സ് ഇല്ലാതെ ഓടിക്കാന് വാഹനം വിട്ടു നല്കിയതിലും ഉടമക്കെതിരെ കേസുണ്ട്.

വാഹനത്തിന്റെ ആര്സി സസ്പെന്ഡ് ചെയ്യാനും ശുപാര്ശ ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉള്പ്പെടെയുള്ള കുറ്റങ്ങളാണ് നിലവില് ചുമത്തിയിട്ടുള്ളത്. ഏഴാം തീയതി വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങള് പൊലീസില് നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോര് വാഹന വകുപ്പിന്റെ നടപടിയുണ്ടായത്. സംഭവത്തില് ആകാശിനെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല. തുടര്ന്ന് വിഷയത്തില് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

തുടര്ന്ന് നടപടി സ്വീകരിക്കാന് ആര്ടിഒ ജോയിന്റ് കമ്മിഷണര്ക്ക് ഹൈക്കോടതി നിര്ദ്ദേശം നല്കി. വാഹനം ഓടിക്കുന്നത് ക്രിമിനല് കേസില് ഉള്പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള് പൊതുനിരത്തില് ഉണ്ടാകാനേ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു.

ഐഎസ്ആര്ഒ ചാരക്കേസ് പൊലീസ് സൃഷ്ടി, കെട്ടിച്ചമച്ചത് സിഐ എസ് വിജയന്: സിബിഐ കുറ്റപത്രം

രൂപമാറ്റം വരുത്തിയ ജീപ്പില് സീറ്റ് ബെല്റ്റ് ധരിക്കാതെയായിരുന്നു ആകാശ് തില്ലങ്കേരിയുടെയും സുഹൃത്തുക്കളുടെയും യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തില് പോസ്റ്റ് ചെയ്തത്.

To advertise here,contact us
To advertise here,contact us
To advertise here,contact us