വി ഡി സതീശന്റെ കാർ അപകടത്തിൽപ്പെട്ടു

എസ്കോർട്ട് വാഹനത്തിന്റെ പിന്നിലിടിച്ചാണ് അപകടം

കാസർകോട്: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാർ അപടകത്തിൽപെട്ടു. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്കോർട്ട് വാഹനത്തിന്റെ പിന്നിലിടിച്ചാണ് അപകടം.

കാസർകോട് നിന്ന് കാഞ്ഞങ്ങാട് പോകുന്നവഴിയായിരുന്നു അപകടം. തുടർന്ന് പ്രതിപക്ഷനേതാവ് മറ്റൊരു കാറിൽ യാത്ര തുടർന്നു.

താനും കാറിലുണ്ടായിരുന്നവരും സുരക്ഷിതരാണെന്ന് വി ഡി സതീശന് അറിയിച്ചു. 'കണ്ണൂരിൽ നിന്ന് കാസർകോടേക്കുള്ള യാത്രാമധ്യേ കാഞ്ഞങ്ങാടിനടുത്ത് ബേക്കൽ പള്ളിക്കരയിൽ വച്ച് ഞാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. നല്ല മഴയായിരുന്നു. സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങിവന്ന വാഹനത്തിൽ തട്ടാതിരിക്കാൻ പൊലിസ് പൈലറ്റ് ജീപ്പിന് മുന്നിലുണ്ടായിരുന്ന കാറുകൾ പെട്ടെന്ന് നിർത്തി. തൊട്ട് മുന്നിൽ പോയിരുന്ന കാറിൽ പൈലറ്റ് വാഹനം ഇടിച്ചു. ഞാൻ സഞ്ചരിച്ചിരുന്ന വാഹനം പൈലറ്റ് ജീപ്പിൻ്റെ പിൻഭാഗത്തും ഇടിച്ചു. ഞാനടക്കം വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ല. നേരിട്ടും അല്ലാതെയും കാര്യങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദി. മറ്റൊരു വാഹനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര തുടരുന്നു', വി ഡി സതീശന് അറിയിച്ചു.

To advertise here,contact us