കാഫിര് പ്രയോഗ ഉപജ്ഞാതാവ് ഒരു സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മകന്; ചെറിയാന് ഫിലിപ്പ്

'വിവിധതരം മാഫിയകള് സിപിഐഎമ്മിനെ കീഴടക്കി'

തിരുവനന്തപുരം: കാഫിര് പ്രയോഗ വ്യാജ നിര്മ്മിതിയുടെ ഉപജ്ഞാതാവ് ഒരു സിപിഐഎം ജില്ലാ സെക്രട്ടറിയുടെ മകനാണെന്നും വിവിധതരം മാഫിയകള് സിപിഐഎമ്മിനെ കീഴടക്കിയിരിക്കുകയാണെന്നും ചെറിയാന് ഫിലിപ്പ്. കേരളത്തില് മാഫിയകള് തഴച്ചുവളര്ന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെയും പൊലീസിന്റെയും സഹായത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു.

വിവിധ ജില്ലാ കമ്മറ്റി യോഗങ്ങളില് മുഴങ്ങുന്നത് മാഫിയകള് തമ്മിലുള്ള മത്സരത്തിന്റെ പോര്വിളികളാണ്. പാര്ട്ടിയുടെ പ്രാദേശിക ഘടകങ്ങളില് പലതും ക്വട്ടേഷന് സംഘങ്ങളാണ്. നേതാക്കളുടെ മക്കളും ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളുമാണ് മാഫിയ തലവന്മാര്.

ടി പി വധക്കേസ് പ്രതികള്ക്ക് ശിക്ഷാ ഇളവ്; കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

ഇവരുടെ ആദായകരമായ തൊഴില് സ്വര്ണ്ണ കടത്ത്, ലഹരി മരുന്നു വില്പന, റിയല് എസ്റ്റേറ്റ് കച്ചവടം, ഗുണ്ടാ പ്രവര്ത്തനം എന്നിവയാണ്. സൈബര് ഗുണ്ടായിസം ഉപയോഗിച്ച് പ്രതിയോഗികളെ വീഴ്ത്തുകയാണെന്നും ചെറിയാന് ഫിലിപ്പ് ആരോപിച്ചു.

To advertise here,contact us