ഉണ്ണി ബാലകൃഷ്ണന്റെ ആദ്യ നോവല് പുറത്തിറങ്ങുന്നു; പ്രസാധനം ഒലിവ് ബുക്സ്

ജൂലൈ 6 ന് വൈകീട്ട് 5 മണിക്ക് എറണാകുളം ചാവറ കള്ച്ചറല് സെന്ററില് നടക്കുന്ന ചടങ്ങില് വെച്ച് പുസ്തകത്തിന്റെ പ്രകാശനം നടക്കും.

കൊച്ചി: റിപ്പോര്ട്ടര് ടിവി ഡിജിറ്റല് ഹെഡ് ഉണ്ണി ബാലകൃഷ്ണന് എഴുതിയ ആദ്യ നോവല് 'മരങ്ങളായ് നിന്നതും' പുറത്തിറങ്ങുന്നു. ഒലിവ് ബുക്സാണ് പ്രസാധകര്. സമകാലിക മലയാളം ആഴ്ചപ്പതിപ്പില് ഖണ്ഡശയായി പ്രസിദ്ധീകരിച്ച നോവലാണ് മരങ്ങളായ് നിന്നതും. സൈനുല് ആബിദ് ആണ് പുസ്തകത്തിന്റെ കവര് രൂപകല്പന ചെയ്തിരിക്കുന്നത്. ദേവപ്രകാശിന്റേതാണ് ചിത്രീകരണം. ജൂലൈ 6 ന് വൈകീട്ട് 5 മണിക്ക് എറണാകുളം ചാവറ കള്ച്ചറല് സെന്ററില് നടക്കുന്ന ചടങ്ങില് വെച്ച് പുസ്തകത്തിന്റെ പ്രകാശനം നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ഒലിവ് ബുക്സിന്റെ സ്ഥാപകന് കൂടിയായ എംകെ മുനീര് എംഎല്എ, എഴുത്തുകരായ എന്എസ് മാധവന്, സുനില് പി ഇളയിടം, എന്ഇ സുധീര് എന്നിവര് ചടങ്ങില് സംബന്ധിക്കും. 200 രൂപയാണ് പുസ്തകത്തിന്റെ വില. കോപ്പികള്ക്ക് ഒലിവ് ബുക്സുമായി ബന്ധപ്പെടാം: 9778141567

To advertise here,contact us