പന്ത്രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

അതിഥി തൊഴിലാളിയുടെ മകളെയാണ് പ്രതി തട്ടികൊണ്ട് പോയത്

ആലപ്പുഴ: പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ് ചെയ്തു. ബിഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി മുഹമ്മദ് മിയാ(38)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയുടെ മകളെയാണ് പ്രതി തട്ടികൊണ്ട് പോയത്. പെണ്കുട്ടിയും കുടുംബവും താമസിച്ചിരുന്നതിനടുത്താണ് പ്രതിയും താമസിച്ചിരുന്നത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 50,000 രൂപയും എടുത്ത് ഇയാൾ കടന്നു കളഞ്ഞത്.

ഇടുക്കിയില് കനത്തമഴ: ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി

പെൺകുട്ടിയുമായി എറണാകുളത്തു നിന്ന് ബിഹാറിലേക്ക് പോകുന്നതിനിടെയാണ് റെയിൽവെ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലുള്ള ബൽ ഹർഷാ റെയിൽവെ സ്റ്റേഷനിൽ വെച്ച് സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പെൺകുട്ടിയെ വകാരോടൊപ്പം വിട്ടു.

To advertise here,contact us