തിരുവനന്തപുരം: ഛത്തീസ്ഗഢില് നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാനായ വിഷ്ണുവിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചയോടെയാണ് മുഖ്യമന്ത്രി എത്തിയത്. തിരുവനന്തപുരത്തെ വിഷ്ണുവിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു.
നേരത്തെ ഗവർണർ ആരിഫ് മുഖമ്മദ് ഖാൻ, മന്ത്രിമാരായ ജി ആർ അനിൽ, ചിഞ്ചുറാണി, ശിവൻ കുട്ടി എന്നിവരും അനുശോചനം അറിയിക്കാൻ വിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കരുമൻകോട് ശാന്തി കുടീരം പൊതുശ്മശാനത്തില് വിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോട് കൂടിയായിരുന്നു യാത്രയപ്പ് ചടങ്ങുകൾ.
ഛത്തീസ്ഗഢിലെ നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തിലായിരുന്നു വിഷ്ണു വീരമൃതു വരിച്ചത്. സ്ഫോടനത്തിൽ കാന്പൂര് സ്വദേശി ശൈലേന്ദ്ര എന്ന ജവാന് വീരമൃത്യു വരിക്കുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കും; പ്രശ്നം പഠിക്കാൻ രണ്ടംഗ സമിതി നിയോഗിച്ച് സർക്കാർ