അമ്പലപ്പുഴ ക്ഷേത്രത്തിനടുത്ത് മാലിന്യത്തില് 'വെള്ളി കെട്ടിയ ശംഖ്'; ആരോടും പറയരുതെന്ന് ദേവസ്വം

ശംഖ് കിട്ടിയ കാര്യം അറിയിച്ചപ്പോൾ ആരോടും പറയരുതെന്ന് വേണുവിനോട് ദേവസ്വം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രപരിസരത്ത് മാലിന്യകൂമ്പാരത്തിൽ വെള്ളി കെട്ടിയ ശംഖ് കണ്ടെത്തി. പ്രദേശത്തെ ഓട്ടോ ഡ്രൈവർ വേണുവിനാണ് ശംഖ് കിട്ടിയത്. ഇന്നലെയായിരുന്നു ക്ഷേത്രപരിസരത്തെ മാലിന്യകൂമ്പാരത്തിൽ നിന്ന് വേണു ശംഖ് കണ്ടെത്തിയത്. ശംഖ് കിട്ടിയ കാര്യം അറിയിച്ചപ്പോൾ ആരോടും പറയരുതെന്ന് വേണുവിനോട് ദേവസ്വം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

ശംഖ് അമ്പലപ്പുഴ ക്ഷേത്രത്തിലേതല്ലെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചത്. ക്ഷേത്രത്തിൽ പൂജയ്ക്ക് ഉപയോഗിക്കുന്ന നാല് ശംഖും ക്ഷേത്രത്തിലുണ്ടെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വ്യക്തമാക്കി. ക്ഷേത്രപരിസരത്ത് നിന്ന് കിട്ടിയതുകൊണ്ട് പൊലീസിൽ പരാതി നൽകി. ശംഖ് ലഭിച്ച ഓട്ടോ ഡ്രൈവറെ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചു.

To advertise here,contact us