വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; കേസിൽ പ്രതിരോധത്തിലായി സിപിഐഎം

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇടത് സൈബർ പേജുകൾക്കെതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പല തവണ രംഗത്തു വന്നതും യുഡിഎഫ് ആയുധമാക്കുന്നുണ്ട്

icon
dot image

വടകര: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സിപിഐഎമ്മിന് തിരിച്ചടി. പ്രാഥമിക അന്വേഷണത്തിൽ ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം കുറ്റക്കാരനല്ലെന്ന് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയതോടെയാണ് സിപിഐഎം പ്രതിരോധത്തിലായത്. വിഷയം ശക്തമായി മുന്നോട്ട് വെച്ച് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫും.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇടത് സൈബർ പേജുകൾക്കെതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പല തവണ രംഗത്തു വന്നതും യുഡിഎഫ് ആയുധമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് തലേന്ന് വിവാദ കാഫിർ സ്ക്രീൻ ഷോട്ട് പ്രത്യക്ഷപ്പെട്ടതും ഇടത് സൈബർ പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു. വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കൾ ഡിലീറ്റ് ചെയ്തു. വിഷയത്തിൽ പ്രതികരിച്ച് വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ഷാഫി പറമ്പിൽ എംപിയും രംഗത്തെത്തി. സൈബർ സംഘങ്ങളെ ആവശ്യമുള്ളപ്പോൾ വെള്ളം ഒഴിച്ച് തലോടി വളർത്തി വലുതാക്കും. കുഴപ്പമുണ്ടാകും എന്നറിയുമ്പോൾ അതിനെ തള്ളിപ്പറയും. പിടിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന രാഷ്ട്രീയ ഭവിഷ്യത്ത് ഓർത്താണ് ഈ തള്ളിപ്പറയലെന്നും ഷാഫി പ്രതികരിച്ചു.

സ്ക്രീൻ ഷോട്ട് നിർമിച്ചത് ലീഗ് പ്രവർത്തകൻ കാസിം അല്ലെന്ന് പൊലീസ് തന്നെ പറയുമ്പോൾ, ആ വ്യാജ പ്രചാരണത്തിന് പിന്നിൽ ആരാണ് ? ഈ ചോദ്യത്തിൻ്റെ ഉത്തരം പൊലീസ് കണ്ടെത്തട്ടെയെന്ന മറുപടിയാണ് സി പിഐഎം നേതാക്കൾക്കുള്ളത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും വടകരയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ യുഡിഎഫ് നേതാക്കൾക്ക് പൊലീസ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാത്തത് സിപിഐഎം സമ്മർദ്ദമാണെന്നാണ് കോൺഗ്രസ് ആരോപണം. സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് പിൻവലിക്കാൻ മുൻ എംഎൽഎ കൂടിയായ സിപിഐഎം നേതാവ് കെ കെ ലതികയും തയ്യാറായിട്ടില്ല.

തൃത്താലയില് വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ച് വീഴ്ത്തി; വാഹന ഉടമ കസ്റ്റഡിയില്

To advertise here,contact us
To advertise here,contact us
To advertise here,contact us