എറണാകുളം -അങ്കമാലി അതിരൂപതയില് ഏകീകൃത കുര്ബാന; പ്രതിഷേധവുമായി വിശ്വാസികള്

ഏകീകൃത കുര്ബാന നടപ്പാക്കണം എന്ന സര്ക്കുലര് ചവറ്റുകുട്ടയിലെറിഞ്ഞു

icon
dot image

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില് ഏകീകൃത കുര്ബാന നടപ്പാക്കണം എന്ന സര്ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല് പള്ളികളില് ഏകീകൃത കുര്ബാന നടപ്പാക്കണം എന്ന് നിര്ദേശിക്കുന്ന സര്ക്കുലര് ഇന്ന് എല്ലാ പള്ളികളിലും വായിക്കാനായിരുന്നു നിര്ദേശം. മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര് മാര് ബോസ്കോ പുത്തൂരും ചേര്ന്നാണ് സര്ക്കുലര് പുറത്തിറക്കിയത്. എന്നാല്, ഇന്നു രാവിലെ മുതല് പള്ളികളില് വിശ്വാസികള് സര്ക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

സര്ക്കുലര് ചവറ്റുകുട്ടയിലെറിഞ്ഞും കത്തിച്ചുമായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. എളംകുളം ലിറ്റില് ഫ്ളവര് പള്ളിയില് സര്ക്കുലര് ചവറ്റുകുട്ടയിലെറിഞ്ഞ് പ്രതിഷേധിച്ചു. കുര്ബാനക്ക് ശേഷം പുറത്തിറങ്ങിയ വിശ്വാസികളാണ് സര്ക്കുലര് ചവറ്റുകുട്ടയിലെറിഞ്ഞത്. എല്ലാ പള്ളികളിലും സര്ക്കുലര് കത്തിക്കുമെന്നും വിമത വിഭാഗത്തിന്റെ പ്രഖ്യാപനമുണ്ട്. ഭൂരിഭാഗം പള്ളികളിലും സഭാ നേതൃത്വം നിര്ദേശിക്കുന്ന ഏകീകൃത കുര്ബാന ഇതുവരെ നടപ്പാക്കാനായിട്ടില്ല. തര്ക്കം നിലനില്ക്കുന്നതിനിടെ ചേര്ന്ന സിനഡ് യോഗത്തിലും പ്രശ്ന പരിഹാരത്തിന് വഴി കണ്ടെത്തിയിട്ടില്ല.

'മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല'; സര്ക്കാരിനെതിരെ അതിരൂക്ഷ വിമര്ശനവുമായി സിപിഐ

അടുത്ത മാസം മൂന്ന് മുതല് ഏകീകൃത കുര്ബാന നടത്താത്ത വൈദികരെ ഇനിയൊരു മുന്നറിയിപ്പ് ഇല്ലാതെ തന്നെ പുറത്താക്കും എന്നാണ് സര്ക്കുലര്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും ഉയര്ത്തുന്നത്. പള്ളികളില് ജനാഭിമുഖ കുര്ബാന മാത്രം, മാര്പ്പാപ്പയോടൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്ത്തിയ ബാനറുമായാണ് വിശ്വാസികളുടെ പ്രതിഷധം.

To advertise here,contact us
To advertise here,contact us
To advertise here,contact us