കാർ ആക്രമിച്ച് കവർച്ചാ ശ്രമം; ആക്രമണം മലയാളി യാത്രക്കാർക്ക് നേരെ

പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിഖ്, ചാൾസ് റെജി എന്നിവർക്കാണ് പരിക്കേറ്റത്

കൊച്ചി: കാർ ആക്രമിച്ച് കവർച്ചാ ശ്രമം. സേലം-കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിഖ്, ചാൾസ് റെജി എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. മൂന്ന് കാറുകളിലായി എത്തിയ 15 അംഗ മുഖംമൂടി സംഘം കാർ അടിച്ചു തകർത്തു. മധുര സ്റ്റേഷൻ പരിധിയിലെ എൽ ആൻ്റ് ടി ബൈപ്പാസിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

To advertise here,contact us