രാഹുലിന്റെ യാത്രയെ പഴംപൊരി,പൊറോട്ട യാത്ര എന്ന് പരിഹസിച്ചവരാണ് നിങ്ങള്;സിപിഐഎമ്മിനെതിരെ വിഷ്ണുനാഥ്

'രാഹുലിനെ ബിജെപി വിളിച്ച പരിഹാസ പേര് വിളിക്കാന് ആണ് മുഖ്യമന്ത്രി തയ്യാറായത്'

icon
dot image

തിരുവനന്തപുരം: അസാധ്യം എന്ന് കരുതിയതിനെ സാധ്യമാക്കിയതിന്റെ പേരാണ് രാഹുല് ഗാന്ധിയെന്ന് നിയമസഭയില് പി സി വിഷ്ണുനാഥ്. പഴംപൊരി, പൊറോട്ട യാത്ര എന്ന് പരിഹസിച്ചവരാണ് നിങ്ങന്നെ് എല്ഡിഎഫിനെയും സിപിഐമ്മിനേയും വിമര്ശിച്ച് വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില് സിപിഐഎം നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്ഗാന്ധിയെ വിമര്ശിക്കുകയും അദ്ദേഹത്തിന്റെ ഭാരത്ജോഡോ യാത്രയെയടക്കം പരിഹസിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിലാണ് വിഷ്ണുനാഥ് നിയമസഭയില് രാഹുല് ഗാന്ധിയെ പ്രശംസിച്ച് പറഞ്ഞത്.

സ്റ്റാലിന് മുതല് ഒമര് അബ്ദുള്ള വരെയുള്ള നേതാക്കള് ജനാധിപത്യത്തെ സംരക്ഷിക്കാന് രാഹുലിനോടൊപ്പം നടന്നു. രാഹുലിനെ ബിജെപി വിളിച്ച പരിഹാസ പേര് വിളിക്കാന് ആണ് മുഖ്യമന്ത്രി തയ്യാറായത്. ആ മനുഷ്യന് കാരണം ഇന്ത്യന് പാര്ലമെന്റില് കൂടുതല് കനലുകള് ഉണ്ടായി. ഇടതുപക്ഷം ഇടതില്ലെങ്കില് ഇന്ത്യയില്ലാ എന്ന് പറഞ്ഞ് നടന്നു. എന്നിട്ട് നിങ്ങളുടെ ഹീറോ എവിടെയായിരുന്നു. ബംഗാളില് പോയോ പോളിറ്റ് ബ്യൂറോ അംഗമെന്നും സിപിഐമ്മിനെ വിമര്ശിച്ച് രാഹുല് പറഞ്ഞു.

To advertise here,contact us
To advertise here,contact us
To advertise here,contact us