ഡിസിസിയിലെ അടി മദ്യക്കുപ്പി കൊടുത്ത് ബിജെപിക്ക് വോട്ട് കൊടുത്തതിന്; ലിന്റോ ജോസഫ് എംഎല്എ

'കെഎസ്യുവിലെ അടി മദ്യക്കുപ്പി കിട്ടാത്തതുകൊണ്ട്'

തിരുവനന്തപുരം: കെഎസ്യുവില് അടി നടന്നത് മദ്യക്കുപ്പി കിട്ടാത്തതുകൊണ്ടാണെന്ന് ലിന്റോ ജോസഫ് എംഎല്എ ആരോപിച്ചു. എന്നാല്, ഡിസിസിയില് അടി നടന്നത് മദ്യക്കുപ്പി കൊടുത്ത് ബിജെപിക്ക് വോട്ട് കൊടുത്തതിനാണ്. മുമ്പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നത് കോണ്ഗ്രസ് കാരണമാണ്. ഇപ്പോള് അതുതന്നെയാണ് തൃശ്ശൂരിലും സംഭവിച്ചതെന്നും ലിന്റോ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്വിക്ക് പിന്നാലെ തൃശൂര് ഡിസിസി ഓഫീസില് കോണ്ഗ്രസ് പ്രവര്ത്തകര് തമ്മില് കൂട്ടത്തല്ല് നടന്നിരുന്നു.

സംഭവത്തില് മൂന്ന് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ സസ്പെന്റ് ചെയ്തിരുന്നു. വ്യാജ വാര്ത്ത പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു നടപടി. സംസ്ഥാന ജനറല് സെക്രട്ടറി കാവ്യ രഞ്ജിത്ത്, സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് ഹാഷിം, എബിമോന് തോമസ് എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്. നേരത്തെ തൃശൂര് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂര് യുഡിഎഫ് ചെയര്മാന് എംപി വിന്സെന്റും ഡിസിസി തമ്മില് തല്ല് വിവാദത്തെ തുടര്ന്ന് രാജി വെച്ചിരുന്നു. കഴിഞ്ഞ മാസം നെയ്യാര് ഡാമില് നടന്ന കെഎസ്യു നേതൃക്യാമ്പിലും പ്രവര്ത്തകര് തമ്മില് കൂട്ടത്തല്ല് നടന്നിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എംഎല്എയുടെ ആരോപണം.

To advertise here,contact us