അങ്കമാലിയിലെ തീപിടിത്തം; കുടുംബത്തിലെ നാല് പേർ മരിച്ചതിൽ ദുരൂഹതയില്ലെന്ന് പൊലീസ്

നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല

കൊച്ചി: അങ്കമാലിയില് ഒരു കുടുംബത്തിലെ നാല് പേര്ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു.

വ്യവസായിയായ ബിനീഷ് കുര്യന്, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിന് ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില് മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടര്ന്നിട്ടില്ല. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല് ഷോര്ട്ട് സര്ക്യൂട്ടിനുള്ള സാധ്യത വിരളമാണ്. മുറിയില് എയര് കണ്ടീഷനര് പ്രവര്ത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന്റെ കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനത്തിലെത്തിയത്.

എസിയിൽ നിന്നുള്ള ഗ്യാസ് ലീക്കായാതാണ് മരണകാരണമെന്നാണ് നിഗമനം. ശ്വാസകോശത്തിൽ പുകയെത്തിയതാണ് മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. എന്നാൽ കിടപ്പുമുറി അടക്കം കത്തി നശിക്കാൻ ഇടയായ കാരണം വ്യക്തമല്ല. മുറിയിലുണ്ടായ ആർക്കും വാതിൽ തുറന്ന് രക്ഷപ്പെടാൻ സാധിക്കാത്ത വിധത്തിലായിരുന്നു അപകടം ഉണ്ടായത്.

പുലര്ച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാന് പോയ പ്രദേശവാസിയാണ് വീടിന്റെ മുകള് നിലയില് നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകള് പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടില് നിന്നും നിലവിളിയും കേട്ടു. പിന്നാലെ അയല്വാസിയെ കൂടി കാര്യം അറിയിച്ച് ഇരുവരും വീട്ടിനകത്തേക്ക് കടന്നു. മുറിയുടെ ഡോര് ചവിട്ടി തുറക്കാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുറിക്കുള്ളിലെ ആളുകള് അബോധാവസ്ഥയില് ആയതിനാലാവാം വാതില് തുറക്കാനുള്ള ശ്രമം നടത്തിയിരുന്നില്ലെന്നും അയല്വാസി സംശയം പ്രകടിപ്പിച്ചിരുന്നു.

മരിച്ച നാല് പേരെ കൂടാതെ അമ്മയും ബിനീഷിന്റെ കൃഷി നോക്കി നടത്തുന്ന അതിഥി തൊഴിലാളിയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ താഴത്തെ മുറിയിലാണ് കിടക്കുന്നത്. നാല് മണിക്ക് പ്രാര്ത്ഥനയ്ക്ക് എഴുന്നേറ്റപ്പോഴാണ് മുകള് നിലയിലെ അപകടത്തെക്കുറിച്ച് അറിഞ്ഞത്. ഉടന് അതിഥി തൊഴിലാളിയെ കൂടി വിളിച്ച് മുറിയിലേക്ക് വെള്ളം ഒഴിച്ചെങ്കിലും തീകെടുത്താന് സാധിച്ചിരുന്നില്ല.

'മുഖ്യമന്ത്രി സ്ഥാനം ഒഴിയണം'; സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില് ആവശ്യം

To advertise here,contact us