കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ മോഷണംപോയ സംഭവം ; ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും

അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മരുന്ന് മോഷണം പോയിട്ടും ആശുപത്രി ജീവനക്കാർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്

കൊല്ലം : കൊല്ലം ഇളമ്പള്ളൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ മോഷണം പോയ സംഭവത്തിൽ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഫാർമസിയിലും നഴ്സിംഗ് സ്റ്റേഷനിലും സൂക്ഷിച്ചിരുന്ന ബോധം കെടുത്താൻ ഉപയോഗിക്കുന്ന മരുന്നുകൾ ആണ് മോഷണം പോയത്. അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മരുന്ന് മോഷണം പോയിട്ടും ആശുപത്രി ജീവനക്കാർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. കേസിൽ അന്വേഷണം ആരംഭിച്ചു എന്നും പൊലീസ് പറഞ്ഞു.

പരാതി ഇമെയിൽ ആയാണ് പൊലീസിന് ലഭിച്ചതെന്നും. ആദ്യ ദിവസം മൊഴി രേഖപ്പെടുത്താൻ മെഡിക്കൽ ഓഫീസർ സ്റ്റേഷനിൽ ചെന്നില്ല. ലഹരി സംഘമാണ് മോഷണത്തിൽ പിന്നിലെന്ന് സംശയമുണ്ടെന്നും മുകളിലെ വാതിൽ പൊളിച്ചാണ് അകത്തു കയറിയതെന്നും പൊലീസ് അറിയിച്ചു. കുണ്ടറ പൊലീസ് ഫാർമസിയിൽ നിന്ന് മരുന്നുകളുടെ ലിസ്റ്റും മറ്റു രേഖകളും പരിശോധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി.

തിരഞ്ഞെടുപ്പ് തോൽവി: സിപിഎമ്മിന്റെ ധിക്കാരപരമായ സമീപനം ഫലത്തെ സ്വാധീനിച്ചു; സിപിഐ

To advertise here,contact us