ജനങ്ങൾക്ക് നന്ദി; കോൺഗ്രസ് നടത്തിയത് അതിശക്തമായ പോരാട്ടമെന്നും കെ സി വേണുഗോപാൽ

ഇന്ത്യയിലെ ഭരണഘടന മാറ്റാൻ ആർക്കും കഴിയില്ല. അതുപോലെ കരിനിയമങ്ങൾ കൊണ്ടുവരാനും ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെ സി വേണുഗോപാൽ. കോൺഗ്രസും ഇൻഡ്യ സഖ്യവും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് ശക്തമായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഭരണഘടന മാറ്റാൻ ആർക്കും കഴിയില്ല. അതുപോലെ കരിനിയമങ്ങൾ കൊണ്ടുവരാനും ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയുടെ ചരിത്രത്തില്ലില്ലാത്തൊരു തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന പണം എടുത്തുകൊണ്ടുപോയി, ഇഡിയും സിബിഐയും ഇൻകംടാക്സും ഞങ്ങളുടെ നേതാക്കളെ പിടിച്ചപുകൊണ്ടുപോയി. പലരെയും ആക്രമിച്ചു, ഭീഷണിപ്പെടുത്തി. ചിലരൊക്കെ ഭീഷണിക്ക് വഴങ്ങി ആ പാർട്ടിയിൽ ചേർന്നു. എന്നിട്ട് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കെന്ന് പ്രചാരണം നടത്തി. നിർഭാഗ്യവശാൽ മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ ഒരേ പക്ഷത്തു നിന്നു. അത് കോർപ്പറേറ്റ് സ്പോൺസേഡ് ആണ്. ഞങ്ങൾക്ക് പണമില്ലായിരുന്നു. മാധ്യമങ്ങൾ ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും, എന്തിനേറെ പറയുന്നു ഇത്രയേറെ വിദ്വേഷം പ്രസംഗിച്ചിട്ടും നരേന്ദ്രമോദിക്കെതിരെ നോട്ടീസ് കൊടുക്കാൻ പോലും തയ്യാറായില്ല'- കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,contact us