കോഴിക്കോട് മാലിന്യടാങ്കില് തൊഴിലാളികള് മരിച്ച സംഭവം: കോര്പ്പറേഷന് അന്വേഷണം നടത്തും

അസ്വാഭാവിക മരണത്തിന് കേസെടുത്ത ചേവായൂര് പൊലീസ് സ്ഥലത്ത് ഇന്ന് വിശദമായ പരിശോധന നടത്തും

കോഴിക്കോട്: മാലിന്യ ടാങ്കിലകപ്പെട്ട് തൊഴിലാളികള് മരിച്ച സംഭവത്തില് കോര്പ്പറേഷന് അന്വേഷണം നടത്തും. മാലിന്യം നീക്കം ചെയ്യുന്നതടക്കം നടപടികള് കോര്പ്പറേഷനേ അറിയിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ആരോഗ്യ വിഭാഗം സ്റ്റാന്ഡിങ് കമ്മറ്റി ചെയര്പേഴ്സണ് ജയശ്രീ റിപ്പോര്ട്ടിനോടു പറഞ്ഞു.

രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ വീഴ്ച കോര്പ്പറേഷന് പരിശോധിക്കും. മാലിന്യം നീക്കം ചെയ്യുന്നതടക്കം കോര്പറേഷനില് അറിയിപ്പ് കിട്ടിയിട്ടില്ല. വൈദഗ്ധ്യമുള്ള തൊഴിലാളികള് തന്നെയാണോ അപകടത്തില്പ്പെട്ടത് എന്ന കാര്യം പരിശോധിക്കും വീഴ്ച ആവര്ത്തിക്കാതിരിക്കാന് നടപടികള് സ്വീകരിക്കുമെന്നും ആരോഗ്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് അറിയിച്ചു.

സംഭവത്തില് അസ്വാഭാവിക മരണത്തിന് കേസെടുത്ത ചേവായൂര് പൊലീസ് സ്ഥലത്ത് ഇന്ന് വിശദമായ പരിശോധന നടത്തും. വിദഗ്ധരെ എത്തിച്ച് ശത്രീയപരിശോധനയും നടത്തും. വീഴ്ചയുണ്ടെങ്കില് കേസില് കൂടുതല് വകുപ്പുകള് ചേര്ക്കും. കെട്ടിടം ഉടമയുടെയും ഹോട്ടല് നടത്തിപ്പുകാരന്റെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. അതേസമയം അപകടത്തില് മരിച്ച റിനീഷിന്റെയും അശോകന്റെയും പോസ്റ്റ്മോര്ട്ടം ഇന്ന് മെഡിക്കല് കോളേജില് നടക്കും. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ.

ലോക്സഭാ തിരഞ്ഞെടുപ്പ് 2024: അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്

To advertise here,contact us