കാട്ടിലേക്ക് വിളിച്ചുവരുത്തി, ചുറ്റിക കൊണ്ട് അടിച്ചു; ഭാര്യയ്ക്ക് ഭര്ത്താവിന്റെ ക്രൂരമര്ദ്ദനം

ഇവരെ കാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്

തിരുവനന്തപുരം: ഭാര്യയ്ക്ക് ഭര്ത്താവിന്റെ ക്രൂരമര്ദ്ദനം. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യ ഗിരിജയെ ക്രൂരമായി മര്ദ്ദിച്ചത്. സോജിയെ പൊലീസ് കസ്റ്റഡിയില് എടുത്തു. കരിമണ്കോട് വനത്തില് വെച്ചായിരുന്നു സംഭവം.

ഗിരിജയുടെ കാലില് ചുറ്റിക കൊണ്ട് അടിച്ചു പരിക്കേല്പ്പിച്ചു. ഇവരെ കാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. ഗിരിജയെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.

To advertise here,contact us