'ആവേശം' മോഡല് പാര്ട്ടി; ഗുണ്ടാ നേതാവ് കുറ്റൂര് അനൂപിനെതിരെ കേസ്

അനൂപിനൊപ്പം കാപ്പ ചുമത്തപ്പെട്ടവരും പാര്ട്ടിയില് പങ്കെടുത്തെന്നാണ് സൂചന

തൃശ്ശൂര്: തൃശ്ശൂരില് 'ആവേശം' മോഡല് പാര്ട്ടി നടത്തിയ സംഭവത്തില് ഗുണ്ടാ നേതാവ് കുറ്റൂര് അനൂപിനെതിരെ പൊലീസ് കേസെടുത്തു. കേസില് അറസ്റ്റ് ചെയ്ത അനൂപിനെ പിന്നീട് സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു. ആവേശം മോഡല് പാര്ട്ടിയില് കൊലക്കേസില് പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പൊലീസ് കണ്ടെത്തല്. പാര്ട്ടി സംബന്ധിച്ച് അനൂപില് നിന്ന് വിശദമായ മൊഴി പൊലീസ് ശേഖരിച്ചു.

ഏപ്രില് മാസം അവസാനമാണ് കൊലക്കേസ് പ്രതിയായ അനൂപ് കുറ്റൂരിലെ പാടത്ത് പാര്ട്ടി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള് ആവേശം സിനിമയിലെ 'എടാ മോനെ' എന്ന സംഭാഷണത്തോടെ ഇവര് തന്നെ പ്രചരിപ്പിക്കുകയായിരുന്നു. തുടര്ന്ന് സംഭവത്തില് പൊലീസ് വിശദമായ അന്വേഷണം നടത്തി. അനൂപിനൊപ്പം കാപ്പ ചുമത്തപ്പെട്ടവരും പാര്ട്ടിയില് പങ്കെടുത്തെന്നാണ് സൂചന.

ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

മറ്റു ജില്ലകളില് ഉള്പ്പെടെ കുറ്റകൃത്യങ്ങള് നടത്തിയവരും പാര്ട്ടിയില് പങ്കെടുത്തുവെന്ന് പൊലീസ് കരുതുന്നു. പാര്ട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും അടക്കം പരിശോധിച്ച് ആളുകളെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. സംഭവത്തില് സ്പെഷ്യല് ബ്രാഞ്ച് മുതിര്ന്ന പൊലീസുദ്യോഗസ്ഥര്ക്ക് റിപ്പോര്ട്ട് നല്കിയിട്ടുണ്ട്.

To advertise here,contact us