യൂത്ത് കോണ്ഗ്രസ് നേതാവ്വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തി

അവശനായതിനെ തുടര്ന്ന് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി

വടകര: വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തി യൂത്ത് കോണ്ഗ്രസ് നേതാവ്. ഇന്ന് ഉച്ചക്ക് വടകര പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം അരങ്ങേറിയത്. യൂത്ത് കോണ്ഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡണ്ട് അര്ജുന് ശ്യാമാണ് അവശനിലയില് വടകര പൊലീസ് സ്റ്റേഷനിലെത്തിയത്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

സ്റ്റേഷനിലെത്തിയ അര്ജുന് താന് ആത്മഹത്യ ചെയ്യാനായി വിഷം കഴിച്ചിട്ടുണ്ടെന്ന് പൊലീസിനോട് പറഞ്ഞു. ഇയാള് കൂടുതല് അവശനായതിനെ തുടര്ന്ന് വടകരയിലെ യൂത്ത് കോണ്ഗ്രസ് നേതാക്കളെ വിളിച്ചു വരുത്തി പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങള് കൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവാവ് വെളിപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

To advertise here,contact us