ചൂടിന് കുറവുണ്ടോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശം

മഴ എത്തുന്നതോടെ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഉൾപ്പെടെ ഉണ്ടായിരുന്ന ഉയർന്ന താപനിലക്ക് ശമനമുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയെത്തുടർന്ന് ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ടാണ്. ജില്ലയിൽ 64.5 മുതൽ 111.5 മില്ലിമീറ്റര് വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ ശക്തമായ മഴ പെയ്തിരുന്നു. മലയോരമേഖലയിലും ഇടനാടുകളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തിൽ പറയുന്നത്.

പ്ലസ് വണ് പഠനത്തിന് ജില്ലയിൽ സൗകര്യക്കുറവ്; മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി വിദ്യാര്ഥി

പല സ്ഥലങ്ങളിലും ഇടിമിന്നലൊടുകൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന വിലയിരുത്തലിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മഴ എത്തുന്നതോടെ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഉൾപ്പെടെ ഉണ്ടായിരുന്ന ഉയർന്ന താപനിലക്ക് ശമനമുണ്ടാകും. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

To advertise here,contact us