യുവതിക്ക് നേരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

സ്ത്രീകള്ക്കെതിരെയുള്ള അതിക്രമം തടയല് നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കണ്ണൂർ: വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി സ്വദേശി ബി ഇഫ്തിക്കര് അഹമ്മദ് (51) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം പറശിനിക്കടവ് വിസ്മയ പാര്ക്കിൽ വെച്ചായിരുന്നു സംഭവം.

എംഎസ്എഫിനെയും യൂത്ത് ലീഗിനെയും തള്ളി മുസ്ലിം ലീഗ്; സര്വകക്ഷിയോഗം വിളിക്കണമെന്ന് പാറക്കല് അബ്ദുള്ള

വേവ് പൂളിൽ വെച്ച് പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ പാര്ക്ക് അധികൃതര് പൊലീസിനെ വിവരം അറിയിച്ചു. സ്ത്രീകള്ക്കെതിരെയുള്ള അതിക്രമം തടയല് നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

To advertise here,contact us