ഭാര്യയ്ക്ക് നേരെ എറിഞ്ഞ ആസിഡ് ബോള് വീണത് മകന്റെ ദേഹത്ത്; ഗുരുതര പരിക്ക്

ഐസ്ക്രീം ബോളില് ആസിഡ് നിറച്ചാണ് ഭാര്യയ്ക്ക് നേരെ എറിഞ്ഞത്

കാസര്കോട്: ഭാര്യയ്ക്കും മകനുമെതിരെ ആസിഡ് ആക്രമണം നടത്തിയയാള് അറസ്റ്റില്. കാസര്കോട് ചിറ്റാരിക്കലില് പി വി സുരേന്ദ്രനാണ് അറസ്റ്റിലായത്. ഭാര്യയ്ക്ക് നേരെയെറിഞ്ഞ ആസിഡ് ബോംബ് മകന്റെ ദേഹത്ത് വീഴുകയായിരുന്നു.

വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഐസ്ക്രീം ബോളില് ആസിഡ് നിറച്ചാണ് ഭാര്യയ്ക്ക് നേരെ എറിഞ്ഞത്. ആസിഡ് ആക്രമണമുണ്ടായതോടെ സുരേന്ദ്രന്റെ ഭാര്യ ഓടി മാറുകയായിരുന്നു. തുടര്ന്ന് ഇത് മകന് സിദ്ധുനാഥിന്റെ ദേഹത്ത് പതിച്ചു. കുട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുരേന്ദ്രന് സ്ഥിരം മദ്യപാനിയാണെന്നും കുടുംബ വഴക്കിനെ തുടര്ന്നാണ് ആക്രമണമെന്ന് പൊലീസ് അറിയിച്ചു.

To advertise here,contact us