ഓട്ടോ നിര്ത്തിയിടുന്നതിനെ ചൊല്ലിയുള്ള തര്ക്കം; ആക്രമണത്തില് 10 പേര്ക്ക് പരിക്ക്

ഓട്ടോ നിര്ത്തിയിടുന്നതിനെ ചൊല്ലിയാണ് തര്ക്കമുണ്ടായത്

പാലക്കാട്: ആക്രമണത്തില് പത്ത് പേര്ക്ക് പരിക്ക്. പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയില് ഓട്ടോ നിര്ത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തര്ക്കമാണ് ആക്രമണത്തില് കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരന്, മകന് കാര്ത്തി, കുമാരന്റെ സഹോദരന് നടരാജന്, ഭാര്യ സെല്വി, മക്കളായ ജീവന്, ജിഷ്ണു തുടങ്ങിയവര്ക്കാണ് വെട്ടേറ്റത്.

കഴുത്തില് വെട്ടേറ്റ കുമാരനെ തൃശൂര് മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. ജീവന്റെ സുഹൃത്തിന്റെ ഓട്ടോ നിര്ത്തിയിടുന്നതിനെ ചൊല്ലിയാണ് തര്ക്കമുണ്ടായത്. തിരിച്ചുള്ള കല്ലേറില് ആക്രമണം നടത്തിയ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യന്, സഹോദരി തങ്കം എന്നിവര്ക്കും പരുക്കേറ്റു. രതീഷും, രമേഷും ചേര്ന്നാണ് വീട് കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

To advertise here,contact us