പാല പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസിൻ്റെ പിൻചക്രം തലയിൽ കയറിയിറങ്ങി ഒരാൾ മരിച്ചു

പാലാ കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെൻ്റ് റോക്കീസ് ബസ്സിന്റെ പിൻ ചക്രം ആണ് തലയിലൂടെ കയറി ഇറങ്ങിയത്

കോട്ടയം: കോട്ടയം പാല പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസ് തലയിൽ കയറിയിറങ്ങി ഒരാൾ മരിച്ചു. മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പാലാ കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെൻ്റ് റോക്കീസ് ബസ്സിന്റെ പിൻചക്രം ആണ് തലയിലൂടെ കയറി ഇറങ്ങിയത്. സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന ബസ്സിൽ കയറാൻ ഓടുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കല്ലിൽ തട്ടി ബസ്സിനടിയിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിനുശേഷം ബസ് ജീവനക്കാർ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞതായി പരാതിയുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് എത്തി ശരീരഭാഗങ്ങൾ സ്റ്റാൻഡിൽ നിന്ന് നീക്കം ചെയ്ത് കഴുകി വൃത്തിയാക്കി.

കള്ളക്കടൽ പ്രതിഭാസം; റെഡ് അലേർട്ട് പിൻവലിച്ചു, കേരള തീരത്ത് ഓറഞ്ച് അലേർട്ട്

To advertise here,contact us