'ഏത് സാഹചര്യത്തിലും വോട്ട് മുടക്കില്ല'; കതിർ മണ്ഡപത്തിൽ നിന്നും പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരത്ത് നിന്നുള്ള അനന്ദു ഗിരീഷ്-ഗോപിദ ദാസ് ദമ്പതികളാണ് കല്യാണ മണ്ഡപത്തിൽ നിന്നും നേരെ പോളിംഗ് ബൂത്തിലെത്തിയത്

തിരുവനന്തപുരം: കല്യാണ ദിവസവും തങ്ങളുടെ സമ്മദിതാനാവകാശം രേഖപ്പെടുത്തി മാതൃകയായിരിക്കുകയാണ് തിരുവനന്തപുരത്തെ ദമ്പതിമാർ. അനന്ദു ഗിരീഷ്, ഗോപിദ ദാസ് തുടങ്ങിയ ദമ്പതിമാരാണ് തങ്ങളുടെ കല്യാണ തിരക്കുകൾക്കിടയിലും വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയത്. വിവാഹ വസ്ത്രത്തിൽ തന്നെയായിരുന്നു ഇരുവരും വോട്ട് ചെയ്യാനെത്തിയത്.

ജിഎപിഎസ് ഊളമ്പാറയിൽ എത്തിയാണ് ഇരുവരും വോട്ട് രേഖപെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേ വിവാഹം നിശ്ചയിച്ചിരുന്നുവെന്നും അത് കൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്നും ദമ്പതികൾ പറഞ്ഞു. ഏത് സാഹചര്യത്തിലും വോട്ട് മുടക്കിയിരുന്നില്ല എന്നും ഈ പ്രത്യേക ദിനത്തിലും അത് പാലിക്കാനായതിൽ സന്തോഷമുണ്ടെന്നും വധു ഗോപിദ ദാസ് റിപ്പോർട്ടറിനോട് പറഞ്ഞു.

ഏത് പാർട്ടിക്കായാലും ഒരു പൗരൻ എന്ന നിലയിൽ സമ്മതിദാനാവാകാശം ഉപയോഗിക്കുക എന്നതാണ് പ്രധാനമെന്ന് വരൻ അനന്ദു ഗിരീഷ് പറഞ്ഞു. ഇരു വരും വോട്ട് രേഖപ്പെടുത്തിയ ശേഷം കല്യാണ ചടങ്ങുകളിലേക്കും ആഘോഷങ്ങളിലേക്കും തന്നെ മടങ്ങി.

കഴിഞ്ഞ 40 വർഷം വോട്ട് ചെയ്തു, ഇത്തവണ വോട്ടില്ല; തിരികെ മടങ്ങി വോട്ടർ

To advertise here,contact us