ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കും, സാഹചര്യം എൽഡിഎഫിന് അനുകൂലമെന്ന് വി ജോയ്

ഇരട്ട വോട്ടിൻ്റെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് വി ജോയ്

icon
dot image

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ്. നിലവിലെ രാഷ്ട്രീയ സാഹചര്യം എൽഡിഎഫിന് അനുകൂലമാണ്. തിരുവനന്തപുരത്താണെങ്കിൽ ശശി തരൂർ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ആദ്യ ഘട്ടം മുതൽ ഉന്നയിക്കുന്ന ആരോപണമാണ് ഇരട്ട വോട്ട്. കോടതി പോലും പറഞ്ഞത് വാസ്തവം പരിശോധിക്കാനാണ്. ഇരട്ട വോട്ടിൻ്റെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും വി ജോയ് പറഞ്ഞു.

അതേസമയം യുഡിഎഫിന് പരാജയഭീതിയാണെന്നാണ് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീമിന്റെ പ്രതികരണം. ഇരട്ട വോട്ട് വിവാദം ജില്ലാ ഭരണകൂടം തന്നെ തള്ളിക്കളഞ്ഞ ആരോപണമാണെന്നും എ എ റഹീം പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ജനാധിപത്യ മര്യാദകൾ ലംഘിക്കുന്നുവെന്നായിരുന്നു ആറ്റിങ്ങലിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. പണം കൊടുത്തു വോട്ട് വാങ്ങാൻ കോൺഗ്രസ് ശ്രമിച്ചുവെന്ന് ആരോപിച്ച വി ശിവൻകുട്ടി, വി ജോയി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വ്യക്തമാക്കി.

To advertise here,contact us
To advertise here,contact us
To advertise here,contact us