ബിജെപി വിട്ട ജനപ്രതിനിധികള് സിപിഐഎമ്മില്; ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടേക്കും

കേന്ദ്രമന്ത്രി വി മുരളീധരന്റെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവമാണ് പാര്ട്ടി വിടാന് കാരണം എന്നാണ് വിവരം.

തിരുവനന്തപുരം: ആറ്റിങ്ങലില് ബിജെപിക്ക് തിരിച്ചടി. കരാവാരം പഞ്ചായത്തില് പാര്ട്ടി വിട്ട വൈസ് പ്രസിഡന്റ് അടക്കം സിപിഐഎമ്മില് ചേര്ന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു എസ്, ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് തങ്കമണി എം എന്നിവരാണ് രാജിവെച്ചത്. ഇരുവരും സിപിഐഎമ്മില് ചേര്ന്നു. ആറ്റിങ്ങല് മണ്ഡലത്തില് ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരാവാരം.

കേന്ദ്രമന്ത്രി വി മുരളീധരന്റെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവമാണ് പാര്ട്ടി വിടാന് കാരണം എന്നാണ് വിവരം. ഇരുവരും വാര്ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ആറ്റിങ്ങല് നഗരസഭയിലെ രണ്ട് ബിജെപി കൗണ്സിലര്മാര് നേരത്തെ രാജിവെച്ചിരുന്നു. 22ാം വാര്ഡ് കൗണ്സിലര് സംഗീതാറാണി വി പി, 28-ാം വാര്ഡ് കൗണ്സിലര് ഷീല എ എസ് എന്നിവരാണ് രാജിവെച്ചത്.

വക്കം പഞ്ചായത്തിലെ ബിജെപി പ്രവര്ത്തകര് പാര്ട്ടി വിട്ട് സിപിഐഎമ്മില് ചേര്ന്നിരുന്നു. അഞ്ച് ബൂത്ത് ഭാരവാഹികള് ഉള്പ്പെടെ 10 പേരാണ് ബിജെപി വിട്ടത്. ഒബിസി മോര്ച്ച ആറ്റിങ്ങല് മണ്ഡലം പ്രസിഡന്റ് തങ്കരാജ് ഉള്പ്പടെയുള്ളവരാണ് പാര്ട്ടിവിട്ട് സിപിഐഎമ്മില് ചേര്ന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര് നാഗപ്പന് പ്രവര്ത്തകരെ സ്വീകരിച്ചു.

കേന്ദ്ര മന്ത്രി വി മുരളീധരനെ സ്ഥാനാര്ത്ഥിയാക്കി ലോക്സഭയില് വലിയ മുന്നേറ്റം കൊയ്യാന് കഴിയുന്ന തരത്തില് ബിജെപി പ്രവര്ത്തനങ്ങള്ക്ക് നടക്കവേയാണ് കൊഴിഞ്ഞുപോക്ക്. രാജി ബിജെപി പ്രവര്ത്തകരുടെ ആത്മവിശ്വാസം തകര്ക്കുമോയെന്ന പേടി ബിജെപി നേതാക്കള്ക്കുണ്ട്.

To advertise here,contact us