'ചെമ്പല്ല ചെമ്പല്ല ഞങ്ങടെയോമന മുത്താണേ'; ഷാഫിക്കെതിരായ 'ചെമ്പട' മുദ്രാവാക്യത്തിന് മറുപടി

'ചെമ്പട ഇത് ചെമ്പട, ഷൈലജ ടീച്ചറുടെ ചെമ്പട' എന്ന മുദ്രാവാക്യമാണ് സിപിഐഎം പ്രവര്ത്തകര് ഉയര്ത്തിയത്.

വടകര: മരുതോങ്കരയില് ക്ഷേത്രോത്സവത്തിനിടെ ജനങ്ങളുമായി സംസാരിച്ചുകൊണ്ടിരുന്ന യുഡിഎഫ്. സ്ഥാനാര്ഥി ഷാഫി പറമ്പിലിനെതിരേ സിപിഐഎം പ്രവര്ത്തകര് നടത്തിയ മുദ്രാവാക്യം വിളിക്ക് ബദല് മുദ്രാവാക്യവുമായി യുഡിഎഫ് പ്രവര്ത്തകര്. 'ചെമ്പട ഇത് ചെമ്പട, ഷൈലജ ടീച്ചറുടെ ചെമ്പട' എന്ന മുദ്രാവാക്യമാണ് സിപിഐഎം പ്രവര്ത്തകര് ഉയര്ത്തിയത്.

കഴിഞ്ഞ ദിവസം വളയത്ത് നടന്ന പരിപാടിക്കിടെയാണ് 'ചെമ്പട' മുദ്രാവാക്യത്തിന് മറുപടിയായുള്ള മുദ്രാവാക്യം യുഡിഎഫ് പ്രവര്ത്തകര് വിളിച്ചത്. 'ചെമ്പല്ല ചെമ്പല്ല ഞങ്ങടെയോമന മുത്താണേ, ഷാഫി പറമ്പില് മുത്താണേ' എന്നാണ് അവര് വിളിച്ചത്.

ശനിയാഴ്ചയായിരുന്നു മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഷാഫി പറമ്പില് സ്ഥലത്തെത്തിയത്. തുടര്ന്നാണ് നീല ഷര്ട്ടും കറുപ്പ് മുണ്ടുമുടുത്ത് ഒരു കൂട്ടം യുവാക്കള് സംഘടിച്ച് നിന്ന് മുദ്രാവാക്യം വിളിച്ചത്.

To advertise here,contact us