മികച്ച സേവനം; രാഷ്ട്രപതിയുടെ മെഡൽ ഏറ്റുവാങ്ങി മലയാളി സിബിഐ എഎസ്പി ടി പി അനന്തകൃഷ്ണൻ

സിബിഐ ചെന്നൈ യൂണിറ്റിലെ എഎസ്പിയായ ടി പി അനന്തകൃഷ്ണൻ മലയാളിയാണ്

ന്യൂഡൽഹി: രാഷ്ട്രപതിയുടെ മികച്ച സേവനത്തിനുള്ള മെഡൽ ഏറ്റുവാങ്ങി സിബിഐ എഎസ്പി ടി പി അനന്തകൃഷ്ണൻ. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് മെഡൽ സമ്മാനിച്ചത്. സിബിഐ ചെന്നൈ യൂണിറ്റിലെ എഎസ്പിയായ ടി പി അനന്തകൃഷ്ണൻ മലയാളിയാണ്.

നേരത്തെ പ്രധാനമന്ത്രിയുടെ മികച്ച അന്വേഷണ ഉദ്യോസ്ഥനുള്ള മെഡൽ ഉൾപ്പടെ കരസ്ഥമാക്കിയിട്ടുണ്ട്. പെരിയ ഇരട്ട കൊലപാതകം, മാറാട് കലാപം, കലാഭവൻ മണിയുടെ മരണം, വാളയാർ പെൺകുട്ടികളുടെ കൊലപാതകം, പാവറട്ടി എക്സൈസ് കസ്റ്റഡി മരണം, ബാലഭാസ്ക്കറിൻ്റെ മരണം ഉൾപ്പടെ നിരവധി കേസുകളുടെ അന്വേഷണ ചുമതല നിർവ്വഹിച്ചിരുന്നു. തിരുവനന്തപുരം സിബിഐ യൂണിറ്റിൽ ഡിഎസ്പിയായി പ്രവർത്തിച്ചിട്ടുണ്ട്.

To advertise here,contact us