പത്തനംതിട്ടയില് കാറും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

അപകടത്തില് പൂര്ണമായും തകര്ന്ന കാര് വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്

പത്തനംതിട്ട: അടൂരില് വാഹനാപകടത്തില് രണ്ട് മരണം. കാറും കണ്ടെയ്നര് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എം സി റോഡില് പട്ടാഴിമുക്കിലായിരുന്നു അപകടമുണ്ടായത്. കാര് യാത്രക്കാരായ ഹാഷിം(35), അനുജ(36) എന്നിവരാണ് മരിച്ചത്.

തുമ്പമണ് നോര്ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് നൂറനാട് സ്വദേശിയായ അനുജ. ഹാഷിം ചാരുംമൂട് സ്വദേശിയാണ്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. അപകടത്തില് പൂര്ണമായും തകര്ന്ന കാര് വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്.

To advertise here,contact us