പൊന്ന് പൊള്ളും; അരലക്ഷം കടന്ന് സ്വർണവില

ഒരു ഗ്രാം സ്വർണത്തിന് 6,300 രൂപയായി

കൊച്ചി: റെക്കോർഡിട്ട് സ്വർണവില. അരലക്ഷത്തിന് മുകളിലാണ് ഇന്ന് സ്വർണവില. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 6,300 രൂപയായി. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 6,170 രൂപയുണ്ടായിരുന്ന സ്വർണത്തിന്റെ വില, 6,300 രൂപയായിരിക്കുകയാണ്.

To advertise here,contact us