'വില്ലേജ് കുക്കിങ്ങ്' യൂട്യൂബ് ചാനലിലെ പെരിയതമ്പി ആശുപത്രിയിൽ

2021ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിൽ എത്തിയ രാഹുൽ ഗാന്ധി വില്ലേജ് കുക്കിങ്ങ് ടീമിനൊപ്പം പാചകം ചെയ്യുന്ന വീഡിയോ ഏറെ ജനശ്രദ്ധ നേടിയിരുന്നു

തമിഴ്നാട്: തമിഴ് യൂട്യൂബ് ചാനലായ 'വില്ലേജ് കുക്കിങ്ങ്' ചാനലിലെ പ്രധാനിയായ എം പെരിയതമ്പി ആശുപത്രിയിൽ. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പെരിയതമ്പിയുടെ കൊച്ചുമകൻ സുബ്രമണ്യൻ തന്നെയാണ് അറിയിച്ചത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുത്തച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി എന്നും പെരിയതമ്പിയുടെ കൊച്ചുമകൻ ട്വീറ്റ് ചെയ്തതു. തമിഴ് സംസ്കാരത്തെയും പരമ്പരാഗത തമിഴ് രുചികളെയും കോർത്തിണക്കിയാണ് വില്ലേജ് കുക്കിങ്ങ് യൂട്യൂബ് ചാനൽ എല്ലാവരുടെയും മനസ്സ് കീഴടക്കിയത്. പറമ്പുകളിലും തോട്ടങ്ങളിലുമാണ് പലപ്പോഴും ഇവർ പാചകം ചെയ്യാറുള്ളതും വീഡിയോ ഷൂട്ട് ചെയ്യാറുള്ളതും.

പെരിയതമ്പി തന്നെയാണ് വീഡിയോയിലെ ഏറ്റവും പ്രധാനിയും. പെരിയതമ്പിയുടെ കൊച്ചുമകൻ സുബ്രമണ്യൻ, വി അയ്യമാർ, മുത്തുമാണിക്യം, വി മുരുകേഷൻ, ജി തമിൽസെൽവൻ എന്നിവരാണ് മറ്റു പാചക വീരന്മാർ. സുബ്രമണ്യൻ തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നതും. ബ്രസീൽ, പാകിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ഇവരുടെ ഭക്ഷണങ്ങൾക്കും രുചി വൈവിധ്യങ്ങൾക്കും ആരാധകർ ഏറെയാണ്. 2021ലെ തമിഴ്നാട് നിയസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിൽ എത്തിയ രാഹുൽ ഗാന്ധി വില്ലേജ് കുക്കിങ്ങ് ടീമിനൊപ്പം പാചകം ചെയ്യുന്ന വീഡിയോ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

'14 വര്ഷത്തെ വനവാസത്തിന് അവസാനം'; കോണ്ഗ്രസ് വിട്ട നടന് ഗോവിന്ദ ശിവസേനയില് ചേര്ന്നു

To advertise here,contact us