നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന കേസ്; നാല് പേർ അറസ്റ്റിൽ

ഊരുട്ടുകാല സ്വദേശി ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ മനോജ്, രജിത്ത്, വിഴിഞ്ഞം സ്വദേശി അഭിജിത്ത്, ജിപിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം.

ഊരുട്ടുകാല സ്വദേശി ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലാണ് ആക്രമണം ഉണ്ടായത്. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.

To advertise here,contact us