ചിഹ്നം ഈനാംപേച്ചിയോ മരപ്പട്ടിയോ ആകാതിരിക്കാനാണ് എല്ഡിഎഫ് മത്സരം; രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് അടുക്കുമ്പോള് മോദി ഗ്യാരണ്ടി എന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ ഭരണത്തിനെതിരായ വിലയിരുത്തലാകും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലും കേരളത്തിലുമുള്ള സര്ക്കാരുകള് വന് പരാജയമാണെന്ന് അവര് തെളിയിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള് മോദി ഗ്യാരണ്ടി എന്നുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ഡിഎഫ് മത്സരിക്കുന്നത് ചിഹ്നം നിലനിര്ത്താനാണെന്ന വിമര്ശനം രമേശ് ചെന്നിത്തല ആവര്ത്തിച്ചു. യുഡിഎഫ് മത്സരിക്കുന്നത് ഇന്ഡ്യാ മുന്നണി അധികാരത്തിലെത്താനാണെങ്കില് ചിഹ്നം ഈനാംപേച്ചിയും മരപ്പട്ടിയും ആകാതിരിക്കാനാണ് എല്ഡിഎഫ് മത്സരമെന്നും ചെന്നിത്തല പറഞ്ഞു.

എല്ഡിഎഫ് ചുറ്റിക അരിവാള് നക്ഷത്രത്തിലും അരിവാള് നെല്ക്കതിരിലും അവസാനമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന വിമര്ശനം കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ഉയര്ത്തിയിരുന്നു. അതിനാണ് ഇത്തവണ സ്വാതന്ത്രരേപോലും പാര്ട്ടി ചിഹ്നത്തില് മത്സരിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

To advertise here,contact us