പ്രചാരണയോഗങ്ങളില് നിന്ന് വിലക്കണം; മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ബിജെപി

മുസ്ലിം സമുദായത്തിനിടയില് ഭയവും വെറുപ്പും വളര്ത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പരിപാടിയില് പ്രസംഗിച്ചതായി പരാതിയില് ആരോപിക്കുന്നു

മലപ്പുറം: മുഖ്യമന്ത്രി മലപ്പുറത്ത് നടത്തിയ പ്രസംഗം ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി ബിജെപി. മുഖ്യന്ത്രി എന്ന നിലയില് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് ചട്ട ലംഘനമാണെന്നാണ് പരാതി. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില് നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്നും ആവശ്യമുണ്ട്.

മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രന് ആണ് പരാതി നല്കിയത്. മുസ്ലിം സമുദായത്തിനിടയില് ഭയവും വെറുപ്പും വളര്ത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പരിപാടിയില് പ്രസംഗിച്ചതായി പരാതിയില് ആരോപിക്കുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേത്, നിയമത്തിന്റെ ബലത്തില് മുസ്ലിങ്ങള്ക്ക് ഇന്ത്യയില് ജീവിക്കാന് കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഹിന്ദു-മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളര്ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും പരാതിയില് പറയുന്നുണ്ട്.

To advertise here,contact us