ചികിത്സയ്ക്കെത്തിയ 55കാരന് ടോറസ് ലോറി ഇടിച്ച് മരിച്ചു

ഇടപ്പള്ളി- അരൂര് ദേശീയപാതയില് ലേക്ഷോര് ആശുപത്രിക്ക് സമീപം റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം

കൊച്ചി: എറണാകുളം നെട്ടൂരില് ടോറസ് ലോറി ഇടിച്ച് 55കാരന് മരിച്ചു. കണ്ണൂര് സ്വദേശി അബ്ദുല് സത്താര് ആണ് മരിച്ചത്. ഇടപ്പള്ളി- അരൂര് ദേശീയപാതയില് ലേക്ഷോര് ആശുപത്രിക്ക് സമീപം റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

വൃക്ക മാറ്റിവെക്കല് ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയതായിരുന്നു അബ്ദുള് സത്താര്. റോഡ് മുറിച്ചുകടക്കവെ ആലപ്പുഴ ഭാഗത്തേക്ക് കടക്കുകയായിരുന്ന സത്താറിനെ ലോറി ഇടിച്ചിടുകയായിരുന്നു. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. ലോറിയും ഡ്രൈവറിനെയും പൊലീസ് കസ്റ്റഡിയില് എടുത്തു.

To advertise here,contact us