ആർ എസ് എസ് കാര്യവാഹിന് കുത്തേറ്റു; അന്വേഷണം ആരംഭിച്ച് പൊലീസ്

അഞ്ചോളം പേർ ഉൾപെടുന്ന സംഘം ചവിട്ടി വീഴ്ത്തി കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: അമ്പലത്തിൻകാലയിൽ ആർഎസ്എസ് കാര്യവാഹിന് കുത്തേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10.30 യോടെയായിരുന്നു സംഭവം. ബൈക്കിൽ കയറാൻ തുടങ്ങിയ വിഷ്ണുവിനെ അഞ്ചോളം പേർ ഉൾപെടുന്ന സംഘം ചവിട്ടി വീഴ്ത്തി കത്തി കെണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കഞ്ചാവ് മാഫിയ സംഘമാണ് സംഘം ചേർന്ന് മർദ്ദിച്ചതെന്ന ആരോപണം ഉയരുന്നുണ്ട്. ആക്രമണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

To advertise here,contact us