പത്തനംതിട്ടയില് കാട്ടാന ആക്രമണം; മീന് പിടിക്കാന് പോയ 57കാരനെ ചവിട്ടിക്കൊന്നു

പുളിഞ്ചാല് ജനവാസമേഖലയില് നിന്നും അര കിലോമീറ്റര് ദൂരെ വനത്തിലാണ് കാട്ടാന ആക്രമണം ഉണ്ടായത്

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടില് 57കാരനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുതോട് സ്വദേശി ദിലീപാണ് മരിച്ചത്. വനമേഖലയില് മീന് പിടിക്കാന് പോയപ്പോള് കാട്ടാന ആക്രമിക്കുകയായിരുന്നു.

പുളിഞ്ചാല് ജനവാസമേഖലയില് നിന്നും അര കിലോമീറ്റര് ദൂരെ വനത്തിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ദിലീപിന്റെ സുഹൃത്തുക്കള് ഓടി രക്ഷപ്പെട്ടു. കല്ലാറ്റിലാണ് ദിലീപും സുഹൃത്തുകളും മീന് പിടിയ്ക്കാന് പോയത്.

To advertise here,contact us