കേരളത്തിലേക്കുള്ള മെഹബൂബ് ബസ്സ് അപകടത്തിൽ പെട്ട് തലകീഴായി മറിഞ്ഞു; അപകടത്തിൽ ഡ്രൈവർ മരിച്ചു

പെരിയ ചാലിങ്കാൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്

കാസർകോട് : കാസർകോട് സ്വകാര്യ ബസ്സ് അപകടത്തിൽ പെട്ട് ഡ്രൈവർ മരിച്ചു. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസ്സ് നിയന്ത്രണം തെറ്റി തല കീഴായി മറിയുകയായിരുന്നു. പെരിയ ചാലിങ്കാൽ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കാസർകോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാറാണ് മരിച്ചത്. ബസ്സിലുണ്ടായിരുന്ന ഇരുവതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങളെന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അപകടം നടന്ന ഉടൻ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാസർകോട് ദേശീയപാതയിലാണ് അപകടം നടന്നത്. ഫയർഫോഴ്സ് എത്തിച്ച ക്രെയിൻ ഉപയോഗിച്ചാണ് തലകീഴായി മറിഞ്ഞ ബസ്സ് റോഡിൻ്റെ നടുഭാഗത്ത് നിന്ന് മാറ്റി ഇട്ടത്.

To advertise here,contact us