രാഹുൽ ഗാന്ധി നിഷ്കളങ്കതയുടെ നിറകുടം; ലക്ഷ്യം പിണറായിയല്ല, മോദിയാണെന്നും കെ സി വേണുഗോപാൽ

'രാഹുൽ ഗാന്ധി ആരോടും ഒത്തുകച്ചവടത്തിന് നിന്നിട്ടില്ല. മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്'

ആലപ്പുഴ: ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ വേദന മനസിലാക്കിയത് രാഹുൽ ഗാന്ധി എംപി മാത്രമെന്ന് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. കള്ളപ്പണം പിടിച്ചെടുക്കുമെന്നും 15 ലക്ഷം രൂപ നൽകുമെന്നും നരേന്ദ്ര മോദി പത്ത് വർഷം മുമ്പ് പറഞ്ഞു. ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ബിജെപി വർഗീയ ധ്രൂവീകരണം നടത്തുന്നുവെന്നും കെ സി വേണുഗാപാൽ പറഞ്ഞു.

'രണ്ടാം ജോഡോ യാത്ര തുടങ്ങിയത് മണിപ്പൂരിൽ നിന്നാണ്. രാഹുൽ ഗാന്ധിയാണ് ആദ്യം മണിപ്പൂർ സന്ദർശിച്ചത്. മഹാറാലിയിൽ എല്ലാ നേതാക്കളും വന്നു. കമ്മ്യൂണിസ്റ്റുകാർക്കും കത്ത് കൊടുത്തിരുന്നു. രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാൽ മഹാറാലിയിൽ പങ്കെടുക്കുന്നില്ലെന്നാണ് കമ്യൂണിസ്റ്റ് നിലപാട്. ഇത് ബാലിശമായ നിലപാടാണ്. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. വരും ദിവസങ്ങളിൽ അത് മനസ്സിലാകും. രാഹുൽ ഗാന്ധി നിഷ്കളങ്കതയുടെ നിറകുടമാണ്. രാഹുൽ ഗാന്ധിയുടെ ലക്ഷ്യം പിണറായി വിജയനല്ല, നരേന്ദ്ര മോദിയെ താഴെയിറക്കുക എന്നതാണ്'. കെ സി വേണുഗോപാൽ പറഞ്ഞു.

'രാഹുൽ ഗാന്ധി ആരോടും ഒത്തുകച്ചവടത്തിന് നിന്നിട്ടില്ല. മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സിഎഎ വിഷയം ഇലക്ഷൻ പ്രഖ്യാപിച്ചതിന് രണ്ട് ദിവസം മുമ്പാണ്. ഇതിൽ ബിജെപിക്കെതിരായ നിലപാടാണ് കോൺഗ്രസിനെന്നും' കെ സി വേണുഗോപാൽ വ്യക്തമാക്കി.

ഇരട്ട വോട്ട് ലഭിച്ചിരിക്കുന്നത് സിപിഐഎമ്മുകാർക്ക്, സമഗ്ര അന്വേഷണം വേണം; എം കെ രാഘവൻ

To advertise here,contact us