ഹയര് സെക്കന്ഡറി പരീക്ഷയുടെ ചോദ്യപേപ്പര് മാറി നല്കി; കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു

മാര്ച്ച് ഒന്നുമുതല് 26 വരെയുള്ള ഒന്പതു ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.

മലപ്പുറം: ഹയര് സെക്കന്ഡറി പരീക്ഷയുടെ ചോദ്യപേപ്പര് മാറി നല്കി. താനൂര് ദേവദാര് ഹയര് സെക്കന്ഡറി സ്കൂളിലാണ് സംഭവം നടന്നത്. ഓള്ഡ് സ്കീം പരീക്ഷയുടെ ചോദ്യപേപ്പറുകള് ന്യൂ സ്കീം പരീക്ഷ എഴുതുന്ന വിദ്യാര്ത്ഥികള്ക്കാണ് മാറി നല്കിയത്. ചോദ്യപേപ്പര് മാറിയ വിവരം വിദ്യാര്ത്ഥികള് അറിയിച്ചപ്പോഴാണ് അധ്യപകര് അറിഞ്ഞത്.

ചോദ്യപേപ്പര് മാറി നല്കിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. മാര്ച്ച് ഒന്നിനാണ് ഈ അധ്യയന വര്ഷത്തെ ഒന്നും രണ്ടും വര്ഷ ഹയര് സെക്കന്ററി പരീക്ഷകള് ആരംഭിച്ചത്. മാര്ച്ച് ഒന്നുമുതല് 26 വരെയുള്ള ഒന്പതു ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.

To advertise here,contact us