ചലച്ചിത്ര താരങ്ങളെ പ്രചാരണത്തിന് വിളിക്കില്ല, സ്വയം ഇഷ്ടത്തില് വന്നാല് വരട്ടെ; മുകേഷ്

തന്നില് കുറ്റങ്ങള് ഒന്നും കണ്ടെത്താന് പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് എംഎല്എയെ കാണാന് ഇല്ല എന്ന പഴയ കാര്യം പറയുമ്പോള് നാട്ടുകാര് ചിരിക്കുകയാണെന്നും മുകേഷ്

കൊല്ലം: ഇക്കുറി കൊല്ലം ലോക്സഭ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് എല്ഡിഎഫ് സ്ഥാനാര്ത്ഥി മുകേഷ്. 100% വിജയപ്രതീക്ഷയോടെ ആണ് മത്സരത്തിന് ഇറങ്ങുന്നത്. പുനലൂരില് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുവെന്നും മുകേഷ് പറഞ്ഞു. വളരെ ആവേശകരമായ സ്വീകരണം ആണ് ലഭിക്കുന്നത്. രാഷ്ട്രീയ ചൂട് കൂടിയപ്പോള് അന്തരീക്ഷത്തിലെ ചൂട് പോലും മനസിലാകുന്നില്ല.

തന്നില് കുറ്റങ്ങള് ഒന്നും കണ്ടെത്താന് പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. അതുകൊണ്ട് എംഎല്എയെ കാണാന് ഇല്ല എന്ന പഴയ കാര്യം പറയുമ്പോള് നാട്ടുകാര് ചിരിക്കുകയാണ്. ചലച്ചിത്ര താരങ്ങളെ ആരെയും ഇത്തവണ പ്രചാരണത്തിന് വിളിക്കില്ലെന്നും സ്വയം ഇഷ്ടത്തില് അവര് വരികയാണേല് വരട്ടെയെന്നും മുകേഷ് കൂട്ടിച്ചേര്ത്തു.

ഇന്ന് വൈകിട്ടാണ് സിപിഐഎം സ്ഥാനാര്ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച സ്ഥാനാര്ത്ഥി പട്ടികയാണ് എം വി ഗോവിന്ദന് പ്രഖ്യാപിച്ചത്.

മലപ്പുറത്ത് വി വസീഫ് മത്സരിക്കും. പൊന്നാനിയില് പൊതുസ്വതന്ത്രനായി കെ എസ് ഹംസ സ്ഥാനാര്ത്ഥിയാകും. മുസ്ലിം ലീഗ് മുന് സംസ്ഥാന സെക്രട്ടറിയായിരുന്ന ഹംസയെ പാര്ട്ടിയില് നിന്ന് പുറത്താക്കുകയായിരുന്നു. എറണാകുളത്ത് കെ ജെ ഷൈന് ടീച്ചറാണ് സ്ഥാനാര്ത്ഥി. കെഎസ്ടിഎ ഭാരവാഹിയാണ് ഷൈന്.

പൊന്നാനിയില് ഹംസ തന്നെ, ശൈലജ വടകരയില്...; ലോക്സഭാ സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

വടകരയില് കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില് എം വി ജയരാജന്, കാസര്കോട് എം വി ബാലകൃഷ്ണന്, കോഴിക്കോട് എളമരം കരീം, പാലക്കാട് എ വിജയരാഘവന്, ചാലക്കുടിയില് മുന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില് എ എം ആരിഫ്, ഇടുക്കിയില് ജോയ്സ് ജോര്ജ്, ആറ്റിങ്ങലില് വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയില് ടി എം തോമസ് ഐസക്, ആലത്തൂരില് കെ രാധാകൃഷ്ണന് എന്നിവരാണ് സിപിഐഎം സ്ഥാനാര്ത്ഥികള്.

To advertise here,contact us