എറണാകുളം: ചോറ്റാനിക്കര ദേവിക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ മകം തൊഴൽ ഇന്ന്. രാവിലെ 5.30 ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടന്ന തോടെയാണ് മകം തൊഴൽ ചടങ്ങുകൾ ആരംഭിച്ചത്. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10.30 വരെയാണ് ഭക്തർക്ക് മകം തൊഴൽ ദർശനത്തിനായി നട തുറക്കുക.
മകം എഴുന്നള്ളത്തിന്റെ ഭാഗമായി ഇവിടെ പരമ്പരാഗത ക്ഷേത്രമേളമായ പാണ്ടിമേളവും നാദസ്വരവുമുണ്ടായിരിക്കും മകം തൊഴലിനോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അഞ്ച് ഡിവൈഎസ്പി മാർ ഉൾപ്പടെ ആയിരത്തോളം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ചോറ്റാനിക്കര മകം തൊഴലിനായി എത്തികൊണ്ടിരിക്കുന്നത്.
ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തിരുവനന്തപുരം; മണിക്കൂറുകൾ ബാക്കി നിൽക്കെ വൻ ഭക്തജനപ്രവാഹം