കെ എം ഷാജഹാന് ആലപ്പുഴയില് മത്സരിക്കും

സേവ് ഫോറം സംസ്ഥാന ജനറല് സെക്രട്ടറിയാണ് കെ എം ഷാജഹാന്

കൊച്ചി: മുന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന് ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കും. ആലപ്പുഴയില് നിന്നാകും സ്ഥാനാര്ത്ഥിയാവുക. സേവ് കേരള ഫോറത്തിന്റെ സ്ഥാനാര്ത്ഥിയായിട്ടാകും മത്സരിക്കുകയെന്ന് ഫോറം കണ്വീനര് അഗസ്റ്റിന് എറണാകുളം വ്യക്തമാക്കി.

അഴിമതി, ധൂര്ത്ത്, പരിസ്ഥിതി കൈയ്യേറ്റം, സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങള്, പൊലീസ് പീഡനം, പിന്വാതില് നിയമനങ്ങള് എന്നിവയില് സംസ്ഥാന സര്ക്കാര് റെക്കോര്ഡ് ഇട്ടിരിക്കുകയാണെന്ന് സേവ് കേരള ആരോപിച്ചു. കെ എം ഷാജഹാന് പങ്കെടുത്ത വാര്ത്താ സമ്മേളനത്തിലാണ് സ്ഥാനാര്ത്ഥി പ്രഖ്യാപനം. സേവ് ഫോറം സംസ്ഥാന ജനറല് സെക്രട്ടറിയാണ് കെ എം ഷാജഹാന്. 2023 നവംബര് 12 നാണ് സംഘടന രൂപീകരിച്ചത്.

എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം; സ്റ്റേ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് ഇന്ന്

കേരളത്തില് ഒരു മണ്ഡലത്തില് മാത്രമായിരിക്കും മത്സരിക്കുക. അവിടെ പ്രവര്ത്തനം സജീവമാക്കും. കഴിഞ്ഞ കുറച്ചുകാലങ്ങളായി സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളാണ് മത്സരിക്കാന് പ്രേരിപ്പിച്ചതെന്ന് കെ എം ഷാജഹാന് പറഞ്ഞു. എക്സാലോജിക് കമ്പനി വിവാദത്തില് ഉള്പ്പെടെ പ്രതിപക്ഷം നിശബ്ദമാണെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,contact us